Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ ബാങ്ക്...

തിരുവല്ലയിൽ ബാങ്ക് ജപ്തി ചെയ്ത വിദ്യാർത്ഥികളുടെ  വീട് തിരികെ നൽകി  എം ജി എം സ്കൂൾ

തിരുവല്ല :  വീട് ജപ്തിയായതിനെ തുടർന്ന് ടാർപോളിൻ ഷെഡ്ഡിൽ കഴിയേണ്ടിവന്ന രണ്ട് വിദ്യാർത്ഥികൾക്കും കുടുംബത്തിനും ബാധ്യതകൾ തീർത്ത് താക്കോലും ആധാരവും തിരികെ നൽകി തിരുവല്ല എം.ജി.എം സ്കൂൾ. കാതോലിക്കേറ്റ് ആൻഡ് എം. ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ  നിർദേശപ്രകാരം സ്കൂൾ ഇക്കാര്യത്തിൽ ക്രിയാത്മകമായി ഇടപെടുവാൻ തീരുമാനിക്കുകയായിരുന്നു.

മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ പരമാവധി ഇളവുകളോടെ ഒറ്റത്തവണയായി തീർപ്പാക്കാൻ തീരുമാനമായി. വീട് നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ യാതന സ്വന്തം വേദനയായി ഏറ്റെടുത്ത അധ്യാപക- അനധ്യാപകർ ചേർന്നാണ് മുഴുവൻ തുകയും ശേഖരിച്ചത്.

പ്രിൻസിപ്പൽ പി.കെ തോമസ്, ഹെഡ്മിസ്ട്രസ് ദീപ മേരി ജേക്കബ്, സഭാ മാനേജിങ് കമ്മിറ്റി അംഗം മത്തായി ടി വർഗീസ്, സ്റ്റാഫ് സെക്രട്ടറിമാരായ ഷേർലി തോമസ്, ലീന ഏബ്രഹം തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിൽ പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കൊച്ചി : കൊച്ചി ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.ഇന്നലെ വൈകുന്നേരമാണ് സംഭവം .കുട്ടികള്‍ അടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു പോകുമ്പോഴാണ് സംഭവം. കാറിൽ ഒരു...

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചു.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 42 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. ഹോട്ടലുകളും റെസ്റ്റോറന്റുകളും...
- Advertisment -

Most Popular

- Advertisement -