കോതമംഗലം : കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗതയിൽ എത്തി ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി ഗതാഗത മന്ത്രി.മന്ത്രി പ്രസംഗം നടത്തുന്ന വേദിയിൽ വച്ച് തന്നെയാണ് പെർമിറ്റ് റദ്ദാക്കിയ വിവരം അറിയിച്ചത്.
ജനങ്ങൾ തിങ്ങിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നതെങ്കിൽ പൊതുവഴിയിൽ എന്ത് വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും മന്ത്രി ചോദിച്ചു. സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചു.