Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsകാണാതായ കൗമാരക്കാരിയെ...

കാണാതായ കൗമാരക്കാരിയെ ഇരുപതുകാരനൊപ്പം കണ്ടെത്തി: തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ

പന്തളം : കാണാതായ കൗമാരക്കാരിയെ കാട്ടിനുള്ളിൽ നിന്നും പന്തളം പോലീസ്  കണ്ടെത്തിയ സംഭവത്തിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് ഇരുപതുകാരനെ അറസ്റ്റ് ചെയ്തു. വെണ്മണി സ്വദേശി  തൊട്ടലിൽ വീട്ടിൽ ശരൺ ( 20) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

പന്തളം സ്വദേശിനിയായ 17 കാരിയെ ഈമാസം 19 ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വശീകരിച്ച് ഇയാൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം  എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഫോൺ നമ്പരിന്റെ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ഇയാൾ തിരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി.

പോലീസ് സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും ,പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ വെൺമണിയിലെ സ്കൂളിന്റെ സമീപമുള്ള മുളമ്പള്ളി വയൽ പ്രദേശത്തെ കൊടുംകാട്ടിൽ കുട്ടിയുമായി ഒളിക്കുകയായിരുന്നു. കുട്ടിയെ കാട്ടിൽ എത്തിച്ചശേഷം പോലീസിൻറെ ശ്രദ്ധ തിരിക്കാനായി വെട്ടിയാർ വഴി മാങ്കാംകുഴിയിലേക്ക് മെയിൻ റോഡിൽ സിസിടിവി ഉള്ള വഴിയിലൂടെ സഞ്ചരിക്കുകയും, തുടർന്ന് കാടു പടർന്നു നിൽക്കുന്ന വഴികളിലൂടെ തിരിച്ചെത്തുകയുമാണ് ചെയ്തത്.  കുട്ടിയെ ലൈംഗികപീഡനത്തിനു വിധേയമാക്കുകയും, രാവിലെ  പടനിലത്തുള്ള സുഹൃത്ത് എത്തിച്ച  ബ്രഡ് അടക്കമുള്ള ഭക്ഷണസാധനങ്ങൾ കഴിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തി അവിടെ കഴിയുകയായിരുന്നു.

ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങൾ  സുഹൃത്തിന്റെ സഹായത്തോടെ എത്തിച്ചിരുന്നു. ഇടയ്ക്ക് രക്ഷപ്പെടാൻ പണത്തിനായി സുഹൃത്തിൻറെ വീട്ടിലേക്ക് ഒളിച്ചെത്തിയെങ്കിലും, പോലീസ് അവിടെ എത്തിയതറിഞ്ഞ് അച്ചൻകോവിലാറ്റിൻ്റെ തീരത്ത് കാട് വളർന്നുനിൽക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്നു. പോലീസ് കാട്ടിനുള്ളിൽ തെരയുന്നതിനിടെ തിട്ട ഇടിഞ്ഞ് അച്ഛൻകോവിലാറ്റിൽ വീഴുകയും ചെയ്തു. അവിടെ നിന്ന് നീന്തിക്കയറി കാട്ടിലെ ആഞ്ഞിലി മരത്തിന് മുകളിൽ കയറി പതുങ്ങിയിരുന്നു. പോലീസിൻ്റെ ശ്രദ്ധ തിരിച്ച ശേഷം വീണ്ടും ഇയാൾ കാട്ടിലേക്ക് രക്ഷപ്പെട്ടു.

ഒരാഴ്ച്ചയോളം കാട്ടിനുള്ളിൽ കുട്ടിയെ പീഡനത്തിന് വിധേയനാക്കി കഴിഞ്ഞു കൂടുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.  ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം ദിവസങ്ങളോളം നൂറിലധികം സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും, അന്വേഷണം നടത്തിയിരുന്നു.

യുവാവിനെ പിടികൂടുന്നതിന്  അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും പന്തളം എസ് എച്ച് ഒ ടിഡി പ്രജീഷിന്റെ നേതൃത്വത്തിലും  12 അംഗ അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

കാട്ടിൽ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് സംഘം , പ്രദേശവാസികളുടെ സഹകരണത്തോടെ കാട്ടിൽ കയറി നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടെത്താൻ സാധിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ മോചിപ്പിച്ചു.  വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചന്ദനപ്പള്ളി:  ചെമ്പെടുപ്പും തീർഥാടക സംഗമവും ഇന്ന് നടക്കും

ചന്ദനപ്പള്ളി: ചന്ദനപ്പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള പ്രസിദ്ധമായ ചെമ്പെടുപ്പും തീർഥാടക സംഗമവും ഇന്ന് നടക്കും. പെരുന്നാൾ ആഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്ന് രാവിലെ 6 ന് ചെമ്പിൽ അരിയിടീൽ ആരംഭിച്ചു. അങ്ങാടിക്കലുള്ള പുരാതന നായർ...

ന്യൂനമര്‍ദം : ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത...
- Advertisment -

Most Popular

- Advertisement -