ന്യൂഡൽഹി : ഇലോൺ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു.കമ്പനി ഉപഭോക്തൃ-ആശയവിനിമയ ജോലികൾ, ബാക്ക്-എൻഡ് ജോലികൾ എന്നിവയുൾപ്പെടെ 13 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ന്യൂഡൽഹി ,മുംബൈ എന്നിവടങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
ഉയർന്ന ഇറക്കുമതി തീരുവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ടെസ്‌ല ഇന്ത്യയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ഉയര്‍ന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110 ശതമാനത്തില്‍നിന്ന് 70 ശതമാനമായി കുറിച്ചിരുന്നു.
കഴിഞ്ഞയാഴ്ച്ച നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ ടെസ്‌ല മേധാവി ഇലോൺ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു