Wednesday, January 22, 2025
No menu items!

subscribe-youtube-channel

HomeNewsരാഹുലിനും പ്രിയങ്കയ്ക്കും...

രാഹുലിനും പ്രിയങ്കയ്ക്കും മോദിയുടെ സ്വരം: എം വി ഗോവിന്ദൻ

തിരുവല്ല: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നരേന്ദ്ര മോദിയുടെ സ്വരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നരേന്ദ്ര മോദി എന്ത് പറയുന്നോ അത് തന്നെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും കേരളത്തിൽ വന്ന് പറയുന്നത്. കെജരിവാളിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ച കോൺഗ്രസ് അറസ്റ്റിന് ശേഷം പ്രതിഷേധം ഉയർത്തി. അത്തരത്തിൽ അപക്വമായ നിലപാടുകളാണ് കോൺഗ്രസ് ഇപ്പോഴും തുടരുന്നത്. അപക്വമായ അഭിപ്രായമാണ് രാഹുൽ ഗാന്ധിയും സഹോദരിയും മുഖ്യമന്ത്രിക്കെതിരെയും പറയുന്നത്. മുഖ്യമന്ത്രിയെ എന്തുകൊണ്ടു അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നത് എന്തിനാണ്. മുഖ്യമന്ത്രിക്കെതിരെ എന്ത് കേസാണ് ഉള്ളതെന്നും എം വി ഗോവിന്ദൻ ചോദിച്ചു. എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം തിരുവല്ലയിൽ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

ഒരു നിലപാടും നയവുമില്ലാത്ത സംഘടനയായി കോൺഗ്രസ് മാറി. രാജ്യത്തെ മതരാഷ്ടമാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടില്ല. രാമക്ഷേത്ര വിഷയത്തിലും തുടക്കത്തിൽ മിണ്ടിയില്ല. സിപിഐ എം നിലപാട് വ്യക്തമാക്കിയപ്പോഴാണ് കോൺഗ്രസും നിലപാട് പറഞ്ഞത്. വർഗീയതയ്‌ക്ക്‌ എതിരെ ഉറച്ച നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല. വ്യക്‌തതയോടെ രാഷ്‌ട്രീയ, സംഘടനാ നിലപാട്‌ കൈക്കൊള്ളാൻ അവർക്കാകുന്നില്ല. മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തെ പ്രതിനിധാനം ചെയ്യാൻ കോൺഗ്രസിനാകുന്നില്ല. അശോക്‌ ചൗഹാൻ ചെയ്‌തത്‌ പോലെ കരഞ്ഞ്‌ പിടിച്ച്‌ ബിജെപിയിൽ ചേരുന്നവരല്ല സിപിഐ എം, ഇടതുപക്ഷ പ്രവർത്തകർ. അങ്ങനെ നിലപാടെടുക്കാൻ രാഹുലിനും പ്രിയങ്കക്കും ആകില്ല. ഇന്ന്‌ പാർലമെന്റിലേയ്‌ക്ക്‌ മത്സരിക്കുന്ന പ്രഗത്‌ഭരിൽ ആരേക്കാളും മുന്നിലാണ്‌ തോമസ്‌ ഐസക്‌ എന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിൻ്റെത് കൊലപാതകം; കലക്ടറെ മാറ്റി നിര്‍ത്തി അന്വേഷണം വേണം: വി.മുരളീധരൻ

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ദുരൂഹതകൾ നീങ്ങണമെന്നും കലക്ടറെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നും മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. നവീന്‍ ബാബുവിന്‍റെ മലയാലപ്പുഴയിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി : രോഗിയും ഡോക്ടറും കുടുങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി.സ്ട്രക്ച്ചറിലായിരുന്ന രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്.ലിഫ്റ്റ് ഉളളിൽ നിന്നും...
- Advertisment -

Most Popular

- Advertisement -