ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടകയിലെ കോൺഗ്രസ് എംഎല്‍എ കെസി വീരേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു .സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. വിരേന്ദ്രയുടെ വസതികളിലും സ്ഥാപനങ്ങളിലും ഇ.ഡി നടത്തിയ റെയ്ഡിൽ 12 കോടി രൂപ കണ്ടെടുത്തു .ഒരു കോടിയുടെ വിദേശ കറൻസിയും ആറ് കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തിയിട്ടുണ്ട്.17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഇഡി ഫ്രീസ് ചെയ്തിട്ടുണ്ട്. ഗോവ. മുംബൈ, ജോധ്പുർ എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത് .ഓൺലൈൻ ഗെയിമിങ്, വാതുവയ്പ് എന്നിവയുടെ മറവിലാണ് വീരേന്ദ്ര കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നാണ് ഇഡി പറയുന്നത്






