Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅരവിന്ദ് കെജ്‌രിവാള്‍...

അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ന്യൂഡൽഹി : അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ലെഫ്.ഗവർണർ വി.കെ.സക്സേനയുടെ വസതിയിലെത്തി കേജ്‍രിവാൾ രാജിക്കത്ത് കൈമാറി. നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.

അതേസമയം,നിയുക്ത മുഖ്യമന്ത്രി അതിഷി മർലേനയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് എഎപിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാൾ രംഗത്തെത്തി. പാർലമെന്റ് ആക്രമണക്കേസ് പ്രതിയായ ഭീകരൻ അഫ്സൽ ​ഗുരുവിന്റെ വധശിക്ഷ റദ്ദാക്കാൻ ദയാഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കളെന്നും അതിഷി കേവലമൊരു ഡമ്മി മുഖ്യമന്ത്രി മാത്രമാകുമെന്നും സ്വാതി മാലിവാൾ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയിൽ

കൊച്ചി : വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ചോദ്യംചെയ്ത് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയിൽ.വെടിക്കെട്ടിന് പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇരു ദേവസ്വങ്ങളും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ പുതിയ...

തെരുവുനായകളുടെ ദയാവധം നടപ്പാക്കും : മന്ത്രി കെ.എം. ഷാജി

ന്യൂഡൽഹി : സുപ്രീം കോടതിയുടെ നിർദേശങ്ങളനുസരിച്ചു മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായകളുടെ ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി പറഞ്ഞു .കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യസംസ്കരണത്തിനായി മാലിന്യ...
- Advertisment -

Most Popular

- Advertisement -