Thursday, August 13, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorതിരുവൻവണ്ടൂർ ശ്രീഭദ്രകാളീക്ഷേത്രത്തിലെ...

തിരുവൻവണ്ടൂർ ശ്രീഭദ്രകാളീക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു.

ചെങ്ങന്നൂർ: പത്തുനാൾ നീണ്ടു നിന്ന തിരുവൻവണ്ടൂർ ഗുരുദേവ ശ്രീഭദ്രകാളീ ദേവീക്ഷേത്രത്തിലെ തിരുവുത്സവം ആറാട്ടോടെ സമാപിച്ചു. ആറാട്ടു ദിവസമായ ശനിയാഴ്ച  അഷ്ടദ്രവ്യ മഹാഗണപതി ഹോമം ,മഹാമൃത്യുഞ്ജയഹോമം ,സർപ്പപൂജ ,നൂറും പാലും പൊങ്കാല ,സമൂഹസദ്യ എന്നിവയും നടന്നു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ,സിനിമാതാരങ്ങളായ രാജീവ് പിള്ള ,ജോസ് എന്നിവർ സമൂഹസദ്യ ഉദ്ഘാടനം ചെയ്തു.

തുടർന്ന്  ക്ഷേത്രത്തിൽ നിന്നും ഇരമല്ലിക്കര ആറാട്ടുകടവിലേക്ക്  ആറാട്ടു ഘോഷയാത്ര നടന്നു. കൈലാസൻ തന്ത്രി ,മേൽശാന്തി എം എം ബാഹുലേയൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ  മണിമലയാറ്റിലെ മദനശ്ശേരിക്കടവിൽ ആറാട്ട് നടത്തി.

താലപ്പൊലി, മുത്തുക്കുട ,ചെണ്ടമേളം, കരകം, പമ്പ മേളം, വിവിധ നിശ്ചല ദൃശ്യങ്ങൾ ,കെട്ടുകാഴ്ച എന്നിവയുടെ അകമ്പടിയോടെ ആറാട്ടുകടവിൽ നിന്നുമാരംഭിച്ച ഘോഷയാത്രയ്ക്ക്  ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്ര ഭാരവാഹികൾ, കൊക്കാപ്പള്ളിൽക്കാവ് ,കൂലിക്കടവ് ഭദ്രകാളീക്ഷേത്രം ,തിരുവൻവണ്ടൂർ ശ്രീശുഭാനന്ദാശ്രമം, ക്ഷേത്ര ഉപദേശക സമിതി തിരുവൻവണ്ടൂർ ,എൻ എസ് എസ് കരയോഗം എന്നീ ഹൈന്ദവ സമിതികൾ
സ്വീകരണം നൽകി.

ആറാട്ട് വരവ് തൃക്കൊടിയിറക്ക്, വലിയ കാണിക്ക ,പുറക്കളത്തിൽ ഗുരുതി എന്നിവയും നടന്നു. ഘോഷയാത്രയ്ക്ക് ശാഖാ യോഗം പ്രസി ഹരി പത്മനാഭൻ ,വൈസ് പ്രസി ശ്രീകല സുനിൽ ,സെക്രട്ടറി സോമോൻ തോപ്പിൽ ,അനിൽ അമ്പാടി ,വിജീഷ് മേടയിൽ ,സുകുമാരൻ കിഴക്കേ മാലിയിൽ എം.വി പങ്കജാക്ഷൻ, പ്രദീപ് പ്രതിഭാ ഭവനം, ശാഖാ യോഗം കമ്മറ്റി അംഗങ്ങൾ ,ഉത്സവക്കമ്മറ്റി ഭാരവാഹികൾ ,വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് ഫെബ്രുവരി 24 മുതല്‍ : മന്ത്രി കെ രാജന്‍

പത്തനംതിട്ട : സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ റവന്യു കാര്‍ഡ് ഫെബ്രുവരി 24 ന് കേരളത്തിന് സമര്‍പ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. മെഴുവേലി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു...

മണ്ഡലകാലത്ത് ശബരിമല ദർശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം

തിരുവനന്തപുരം : ശബരിമലയിൽ മണ്ഡലകാലത്ത് ദർശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം അനുവദിക്കാന്‍ സർക്കാർ തീരുമാനിച്ചു.ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ...
- Advertisment -

Most Popular

- Advertisement -