Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാലവർഷം: ആലപ്പുഴ...

കാലവർഷം: ആലപ്പുഴ ജില്ലയിൽ 380 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും തകർന്നു: അമ്പലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ആലപ്പുഴ: ജില്ലയിൽ മഴയെ തുടർന്ന്  മേയ് 23 മുതൽ 27 വരെ 380 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും നശിച്ചു. ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ്  നാളെ  യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത് .

ചേർത്തല – ഭാഗികമായി തകർന്ന വീടുകൾ 101 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, അമ്പലപ്പുഴ – ഭാഗികമായി തകർന്ന വീടുകൾ144, പൂർണ്ണമായി തകർന്ന വീടുകൾ അഞ്ച്, കുട്ടനാട് – ഭാഗികമായി തകർന്ന വീടുകൾ 63 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, കാർത്തികപ്പള്ളി – ഭാഗികമായി തകർന്ന വീടുകൾ 15 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, മാവേലിക്കര – ഭാഗികമായി തകർന്ന വീടുകൾ 13, ചെങ്ങന്നൂർ – ഭാഗികമായി തകർന്ന വീടുകൾ 44 പൂർണ്ണമായി തകർന്ന വീടുകൾ രണ്ട് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.

ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ  ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു. ഇവിടെ നാലു കുടുംബങ്ങളിലെ  18 പേരെ പാർപ്പിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

മുംബൈ: സ്വന്തം റിവോൾവറിൽ നിന്നും അബദ്ധത്തിൽ കാലിൽ വെടിയേറ്റ ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ വീട്ടിൽ വച്ചാണ് സംഭവം. റിവോൾവർ പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ...

കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു

കൊച്ചി : പ്രശസ്ത കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു.ഇന്ന് പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉൾപ്പടെ ഒട്ടേറ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -