Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsസബ്‌സിഡി സാധനങ്ങളുടെ...

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

തിരുവനന്തപുരം : തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക.

വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ ഇന്നു (ഏപ്രിൽ 11) മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

സബ്‌സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും, അവയുടെ വിപണി വിലയും

വൻകടല (ഒരു കിലോഗ്രാം) – 65 — 110.29
ചെറുപയർ (ഒരു കിലോഗ്രാം) — 90 — 126.50
ഉഴുന്ന് (ഒരു കിലോഗ്രാം) – 90 — 132.14
വൻപയർ (ഒരു കിലോഗ്രാം) — 75 — 109.64
തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) — 105 — 139.5
മുളക്( 500ഗ്രാം) — 57.75 — 92.86
മല്ലി( 500ഗ്രാം) — 40.95 — 59.54
പഞ്ചസാര (ഒരു കിലോഗ്രാം) — 34.65 — 45.64
വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് (സബ്‌സിഡി 500 എം എൽ+ നോൺ സബ്‌സിഡി 500 ml) — 240.45. — 289.77
ജയ അരി (ഒരു കിലോഗ്രാം) — 33 — 47.42
കുറുവ അരി( ഒരു കിലോഗ്രാം) — 33 — 46.33
മട്ട അരി (ഒരു കിലോഗ്രാം) — 33 — 51.57
പച്ചരി (ഒരു കിലോഗ്രാം) — 29 — 42.21

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

കൊച്ചി : കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജിൽനിന്നു വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി .അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലാത്തതിനാൽ ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുമെന്ന്...

തന്ത്രിക്ക് വാജി വാഹനം നൽകിയത് ആചാരം:  മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ

പത്തനംതിട്ട: തന്ത്രിക്ക് വാജി വാഹനം നൽകിയത് ഒരു ആചാരമാണ്, അത് അനുസരിച്ചാണ് നൽകിയതെന്ന് മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ. ഞങ്ങൾക്ക് മുൻപുള്ള ബോർഡാണ് കൊടിമരം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഞങ്ങൾ...
- Advertisment -

Most Popular

- Advertisement -