തിരുവനന്തപുരം : സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സയിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. 29 ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
നാളെ ചെറിയ പെരുന്നാൾ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാൽ വിശ്വാസികൾ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. വിശപ്പും ദാഹവും വികാരവിചാരങ്ങളും അടക്കിപ്പിടിച്ച പകലുകൾക്ക് വിട പറഞ്ഞുകൊണ്ട് ഈദുൽ ഫിത്ർ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.