Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsമോര്‍ അത്തനേഷ്യസ്...

മോര്‍ അത്തനേഷ്യസ് യോഹാന്‍ സ്മൃതി 2025 സമാപിച്ചു

തിരുവല്ല: ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പ്രഥമ അധ്യക്ഷന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്നു വന്ന സ്മൃതി 2025 സമാപിച്ചു. ഇന്ന്  നടന്ന കാരുണ്യ സ്മൃതി മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മോറാൻ മോർ ഡോ. സാമുവല്‍ തെയോഫിലസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. മോര്‍ അത്തനേഷ്യസ് സ്ൃതി സ്‌കോളര്‍ഷിപ്പ് പദ്ധതി മലങ്കര ക്‌നാനായ ആര്‍ച്ച് ബിഷപ്പ് മോര്‍ സേവേറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വിധവാ ശാക്തീകരണ പദ്ധതി മലങ്കര യാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച് ഹോളി എപ്പിസ്‌കോപ്പല്‍ സിനഡ് സെക്രട്ടറി തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ആന്റോ ആന്റണി എം.പി, ജോബ് മൈക്കിള്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ കമാന്‍ഡര്‍ കേണല്‍ പി. ജോണ്‍ വില്യംസ്, സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് റൈറ്റ്. റവ. ഡോ. ജോര്‍ജ് ഈപ്പന്‍, സി.എസ്.ഐ സഭ കൊല്ലം-കൊട്ടാരക്കര ബിഷപ്പ് റൈറ്റ്. റവ. ഉമ്മന്‍ ജോര്‍ജ്, ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് തിരുവനന്തപുരം ഭദ്രാസന അധ്യക്ഷന്‍ മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, സഭ പി.ആര്‍.ഓ ഫാ. സിജോ പന്തപ്പള്ളില്‍, ഫാ. ഡോ. ഡാനിയല്‍ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി: സർക്കാർ നിയോഗിച്ച പഠനസംഘം സന്ദർശനം നടത്തി

ആലപ്പുഴ : പക്ഷിപ്പനി വ്യാപനം പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വ്യാഴാഴ്ച ജില്ലയുടെ വിവിധ മേഖലകൾ സന്ദർശിച്ചു. ചേർത്തലയിലെ കൂടുതൽ വ്യപനം നടന്ന പ്രദേശങ്ങളാണ് ആദ്യം സന്ദർശിച്ചത്. തണ്ണീർമുക്കം, ചേർത്തല...

കണ്ണൂരിൽ വീടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ

കണ്ണൂർ :കണ്ണൂരിൽ അമ്മയേയും മകളേയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളികാവിന് സമീപം സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ്...
- Advertisment -

Most Popular

- Advertisement -