Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി സൗഹൃദ...

പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വം : ഹരിതകേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം

തിരുവല്ല : ‘നെറ്റ് സീറോ കാർബൺ കേരളം’ പദ്ധതിയുടെ ഭാഗമായി ആർത്തവ ശുചിത്വവും പരിസ്ഥിതി സൗഹൃദ ശീലങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷൻ വിദ്യാലയങ്ങളിൽ മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഭാഗമായി പുളിക്കീഴ് ബ്ലോക്ക് പരിധിയിൽ വരുന്ന വിദ്യാലയങ്ങളിലെ വിതരണോദ്ഘാടനം പെരിങ്ങര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് മാത്യു ടി തോമസ് എംഎൽഎ നിർവഹിച്ചു. സ്കൂൾ പ്രഥമ അധ്യാപിക ചിത്ര വി.വി. എംഎൽഎയിൽ നിന്നും മെൻസ്ട്രുവൽ കപ്പുകൾ ഏറ്റുവാങ്ങി.

സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, തിരുവല്ല എഇഒ മിനികുമാരി വി.കെ., ബിപിസി റോയ് ടി മാത്യു, ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ജി. അനിൽകുമാർ,ബ്ലോക്ക് കോഓർഡിനേറ്റർ രാഹുൽ ജി. കൃഷ്ണൻ, ജനപ്രതിനിധികൾ, സ്കൂൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജവഹർ ബാൽമഞ്ച് പെരിങ്ങര യൂണിറ്റിൻ്റെ  ചിത്രരചനാ, പ്രസംഗ മത്സരം

തിരുവല്ല: ജവഹർ ബാൽമഞ്ച് പെരിങ്ങര യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ചിത്രരചനാ, പ്രസംഗ മത്സരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം നിർവഹിച്ചു. എബ്രഹാം എം ജി അധ്യക്ഷത വഹിച്ചു. സായ...

പതാക ദിനം ആചരിച്ചു

തിരുവല്ല: ഉത്രമേൽ ദേവീ വിലാസം 2265 നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.  ക്ഷേത്രാങ്കണ്ണിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് വികെ മുരളിധരൻ നായർ പതാക ഉയർത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ...
- Advertisment -

Most Popular

- Advertisement -