Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsകാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം : കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍.19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറഞ്ഞതെന്നും ഇസ്‌ലാമിക ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ് കാന്തപുരത്തിന്റയെന്നും മുഖ്യമന്ത്രി പറഞ്ഞു .പ്രസ്താവനയോട് കേരള സര്‍ക്കാരിനോ തങ്ങളുടെ പാര്‍ട്ടിക്കോ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ

18 അധ്യാപക തസ്തികയിലെ പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്നും ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് മഞ്ചേരി, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിൽ മൂന്ന് പുതിയ എൻഡിപിഎസ് കോടതികൾ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു .ചേന്തിയിലെ പരിപാടി പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പ് തന്നെ ഉപേക്ഷിച്ചതാണെന്നും ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പാടിയത് കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍

ആറന്മുള : ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രെഡിഷണല്‍ ആര്‍ക്കിടെക്ചര്‍) - കാലാവധി നാല് മാസം, ആകെ സീറ്റ്...

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം : 2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ മാർ ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ...
- Advertisment -

Most Popular

- Advertisement -