Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiബം​ഗ്ലാദേശിലെ ഹിന്ദു...

ബം​ഗ്ലാദേശിലെ ഹിന്ദു നേതാവിന്റെ കൊലപാതകം : പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി : ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ഭാബേഷ് ചന്ദ്ര റോയി(58)യെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പൂർണ പരാജയമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പാലിക്കണമെന്ന് ബംഗ്ലദേശിലെ ഇടക്കാല സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുന്നവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ബംഗ്ലദേശിലെ ദിനാജ്പുർ ജില്ലയിലെ വീട്ടിൽ നിന്നാണ് ഭാബേഷ് ചന്ദ്ര റോയിയെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.റോയിയെ  ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കി ഒരു വാനിൽ കയറ്റി വീടിന് സമീപത്തായി ഉപേക്ഷിച്ച് സംഘം കടന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നതായി കുടുംബം അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ  എക്സൈസ് സംഘം പിടികൂടി.

ചിറ്റാർ : ഡ്രൈ ഡേയിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ ചിറ്റാർ എക്സൈസ് സംഘം പിടികൂടി. സീതത്തോട് കോട്ടക്കുഴി പുതുപറമ്പിൽ ജയേഷ് കുമാറിനെ (38) 3 ലീറ്റർ വാറ്റ്...

ഡ്രക്സിറ്റ് ഉച്ചകോടി : ഫ്ലാഷ്മോബ് സംഘടിപ്പിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിക്കുന്ന ഡ്രക്സിറ്റ് ലഹരി വിരുദ്ധ ഉച്ചകോടിയുടെ ഭാഗമായി കോട്ടയം നഗരത്തിൽ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറിൽ നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഫ്ലാഷ്മോബ് ഫ്ലാഗ്...
- Advertisment -

Most Popular

- Advertisement -