Thursday, March 5, 2026
No menu items!

subscribe-youtube-channel

HomeNewsനവജാത ശിശുക്കളുടെ...

നവജാത ശിശുക്കളുടെ കൊലപാതകം : അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു

തൃശ്ശൂർ : രണ്ട് നവജാത ശിശുക്കളെ അമ്മയായ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ അസ്ഥിക്കഷണങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതിയായ അനീഷ പറഞ്ഞ സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങൾ കിട്ടിയത്. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്‍റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. അനീഷയുമായി ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അസ്ഥികൾ ശാസ്ത്രീയ പരിശോധനകൾക്കായി കൊണ്ടുപോകും. ഭവിനെയും അനീഷയെയും ഇന്നു കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൈനകരി പഞ്ചായത്തിൽ റോഡുകളുടെ നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : കൈനകരി ഗ്രാമ പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകളിലെ റോഡുകളുടെ നിർമ്മാണത്തിന് തുടക്കമായി. എൽസി ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം...

ടോറസ് ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ആലപ്പുഴ : ചേർത്തലയിൽ ടോറസ് ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്. അമൽ ചേർത്തല...
- Advertisment -

Most Popular

- Advertisement -