തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതക കേസിൽ അമ്മ ശ്രീതുവും അറസ്റ്റില്‍. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിൽ അമ്മയ്‌ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് ശ്രീതുവിനെയും അറസ്റ്റ് ചെയ്തത്.ശ്രീതുവും സഹോദരൻ ഹരികുമാറിന്റെയും വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചത്.നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു.ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശ്രീതുവിനെ പാലക്കാട് വച്ചാണ് ബാലരാമപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം : അമ്മ ശ്രീതു അറസ്റ്റില്‍





