Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsകരമനയിലെ യുവാവിന്റെ...

കരമനയിലെ യുവാവിന്റെ കൊലപാതകം : ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 4 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.കിരണ്‍ കൃഷ്ണ എന്നയാളാണ് കസ്റ്റഡിയിലായത്.2019ലെ കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെയും പ്രതികളെന്ന് പോലീസ് അറിയിച്ചു. അനന്തു കൊലക്കേസിൽ ജ്യാമത്തിലാണ് പ്രതികൾ ഇപ്പോൾ.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കരമന മരുതൂര്‍ കടവിൽ വച്ചാണ് മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖില്‍ കൊല്ലപ്പെട്ടത്.അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തിയ പ്രതികള്‍ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ ദിവസം ബാറിലുണ്ടായ തർക്കത്തിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു : അമ്മയ്ക്ക് ഗുരുതര പരിക്ക്

പാലക്കാട് : മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കണ്ണാടൻച്ചോല കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്. അലന്റെ അമ്മ വിജി (46) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ്...

ആഘോഷങ്ങൾ സമൂഹത്തിൽ സ്നേഹത്തിൻ്റെ സംസ്ക്കാരം വളർത്തുവാൻ ഉപകരിക്കണം – ഗീവർഗീസ് മാർ അപ്രേം മെത്രാപ്പോലീത്താ

തിരുവല്ല : ആഘോഷങ്ങൾ ആഹ്ലാദിക്കുവാൻ ഉള്ളതല്ല മറിച്ച് സമൂഹത്തിൽ സ്നേഹത്തിന്റെ സംസ്കാരം വളർത്തുവാൻ ഉപകരിക്കുന്നതാകണമെന്ന് ഗീവർഗീസ്  മാർ അപ്രേം മെത്രാപ്പോലീത്താ. കുറ്റൂർ വൈ.എം.സി.എ യുടെ  നേതൃത്വത്തിൽ നടന്ന ക്രിസ്തുമസ് -  പുതുവത്സര സായാഹ്നം...
- Advertisment -

Most Popular

- Advertisement -