ആലപ്പുഴ : മുസ്ലിം ലീഗിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതവിദ്വേഷം പരത്താനാണ് ലീഗ് ശ്രമിക്കുന്നതെന്നും ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു .യുഡിഎഫിന് അധികാരം കിട്ടിയാൽ മറ്റൊരു മാറാട് കലാപം സൃഷ്ടിക്കാൻ ലീഗിന് ദുഷ്ടലാക്കാണെന്നും മുസ്ലിം സമുദായത്തെ ഈഴവർക്ക് എതിരാക്കാൻ ലീഗ് ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സിപിഐയ്ക്ക് എതിരായയും വെള്ളാപ്പള്ളി വിമർശനം തുടർന്നു.സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി.ഇടതിന്റെ പിൻബലം പിന്നാക്കക്കാരുടെ പിന്തുണയാണ്. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.






