പാലക്കാട് : ഒറ്റപ്പാലത്ത് സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥനും യുവാവിനും വെട്ടേറ്റു.ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനാണ് വെട്ടേറ്റത് .സംഘർഷം നടന്ന സ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്ത അക്ബർ എന്ന ആൾക്കും വെട്ടേറ്റു.
അക്ബറും സുഹൃത്തുക്കളായ ചിലരും തമ്മിലുണ്ടായ സംഘർഷം അറിഞ്ഞെത്തിയ പോലീസ് അക്ബറിനെ കസ്‌റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് പോവുന്നതിനിടയിലാണ് ആക്രമണം.കയ്യിൽ വെട്ടേറ്റ രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.