Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഎന്റെ കേരളം...

എന്റെ കേരളം പ്രദർശന വിപണന മേള: മഴയ്ക്കൊപ്പം നഗരരാവിനെ സംഗീത സാഗരമാക്കി

പത്തനംതിട്ട: കോരിച്ചൊരിയുന്ന മഴയത്ത് നഗരരാവിനെ സംഗീത സാഗരമാക്കി ഡെന്നിസ് ബാബുവും ശ്രീലക്ഷ്മിയും നയിച്ച ഗ്രൂവ് മ്യൂസിക് ബാൻഡ്.  ശബരിമല ഇടത്താവളത്തിൽ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ഓരോ ഗാനത്തിലും ആവേശവും  മെലഡിയും കോര്‍ത്തിണക്കിയ പാട്ടുകളുടെ മാന്ത്രികത സദസിനെ ആവേശത്തിലാഴ്ത്തി.

കാണികളുടെ പൾസറിഞ്ഞു പത്തനംതിട്ട ഇടത്താവളത്തെ ഹരം കൊള്ളിച്ച് ഇല്ലുമിനാറ്റിയും കൊക്കരകോയും ഗായകർ പാടി തിമിർത്തപ്പോൾ സദസും ഒപ്പം ചേർന്നു.വസീഗരയിലും അങ്ങ് വാന കോണില്…എന്നീ ഗാനങ്ങളിൽ വയലിൻ  സംഗീതം തീർത്ത് ഗ്രൂവിലെ വയലിനിസ്റ്റ് വിഷ്ണു എം ഭുവനേശ്വരി സംഗീത പ്രേമികൾക്ക് വിരുന്നൊരുക്കി.

ഡ്രമ്മര്‍ ജസന്‍ മാത്യു, ഗിറ്റാറിസ്റ്റ് എ എസ് അര്‍ജുന്‍, ബേസ് ഗിറ്റാറിസ്റ്റ് ഡാനി, കീബോര്‍ഡ് പ്രബിന്‍ പ്രകാശ്, സൗണ്ട് എഞ്ചിനീയര്‍ ഷിജു എന്നിവരാണ് ഷോ അവതരിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹാരിസ് ബീരാൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിലൂടെ മറനീക്കി വരുന്നത് യുഡിഎഫിന്റെ തീവ്രവർഗീയ പ്രീണന രാഷ്ട്രീയം : എൻ. ഹരി

കോട്ടയം : ഹാരിസ് ബീരാൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിലൂടെ മറനീക്കി പുറത്തുവരുന്നത് യുഡിഎഫിന്റെ തീവ്രവർഗീയ പ്രീണന രാഷ്ട്രീയമാണെന്ന് ബി ജെ പി മധ്യമേഖലാ പ്രസിഡൻ്റ് എൻ. ഹരി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി എഫ് എ പോലെ...

താലൂക്ക്തല അദാലത്ത് : ലഭിച്ചത് 36,931 പരാതികൾ

തിരുവനന്തപുരം : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തുകളിൽ ചൊവ്വാഴ്ച വരെ 36,931 പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ 12,738 പരാതികൾ തീർപ്പാക്കി. 19,253...
- Advertisment -

Most Popular

- Advertisement -