Monday, March 3, 2025
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണം : ഫെഫ്ക്ക

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമർശിച്ചിട്ടുള്ള ലൈംഗികാതിക്രമം നടത്തിയ എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്ക .കേസുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ഫെഫ്ക സ്വാഗതം ചെയ്തു.

കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാല്‍ വലിപ്പ ചെറുപ്പമില്ലാതെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് ഫെഫ്ക അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും.’ അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാവട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും ഫെഫ്ക പ്രതികരിച്ചു .റിപ്പോർട്ട് പുറത്തുവന്ന് പത്തു ദിവസം തികയുമ്പോഴാണ് ഫെഫ്‌കയുടെ പ്രതികരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത നിർമാണങ്ങൾ സമയബത്തിതമായി പൂർത്തിയാക്കും- മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നടത്തുന്ന എല്ലാ നിർമാണ പദ്ധതികളും സമയബത്തിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണം സമയബന്ധിതമായി തന്നെ പൂർത്തിയാക്കാൻ...

ഗതാഗത നിയന്ത്രണം

തിരുവല്ല : പാലിയേക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - പള്ളിവേട്ടയാൽ റോഡിലെ ഗതാഗതം നാളെ (27) മുതൽ നിരോധിച്ചു. തിരുവാറ്റ പാലത്തിന്റെ പുനർ നിർമാണപ്രവ്യത്തികൾക്കായാണ് ഗതാഗതം നിരോധിച്ചത്. വാഹനങ്ങൾ മാർക്കറ്റ് ജംഗ്ഷൻ - ശ്രീവല്ലഭ...
- Advertisment -

Most Popular

- Advertisement -