തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു.ക്ഷേത്ര സന്നിധിയിൽ നടന്ന ഭദ്രദീപ പ്രകാശനം കാസർഗോഡ് എ എസ് പി നന്ദഗോപൻ IPS നിർവഹിച്ചു.തുടർന്നു പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ലളിത സഹസ്ര നാമജപവും വിശേഷാൽ ഭഗവതി സേവയും നടന്നു.
നവരാത്രി സമാപനം വരെ ക്ഷേത്രത്തിൽ വിശേഷാൽ ഭഗവതി സേവയും സഹസ്ര നാമജപവും ഉണ്ടായിരിക്കുന്നതാണ്.