Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsതൃശൂർ മാറ്റത്തിൻ്റെ...

തൃശൂർ മാറ്റത്തിൻ്റെ സൂചന നൽകി : കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി താമര ചിന്ഹത്തില്‍ ഒരു സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് മാറ്റത്തിന്‍റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന വലിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ബാക്കിയുണ്ടെങ്കിലും കേരളത്തിലെ പൊതുചിത്രം ഇതിനോടകം വ്യക്തമായിട്ടുണ്ട്. ആദ്യമായി കേരളത്തില്‍ ബിജെപി ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ്.

നരേന്ദ്ര മോദിയുടെ വികസന അജണ്ട കേരളം സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു അത് സ്വീകരിച്ചു. എൻഡിഎ ഉജ്ജ്വല വിജയം തൃശൂരിൽ നേടി. ബാക്കി 19 മണ്ഡലങ്ങളിലും വലിയ മുന്നേറ്റമാണ് എൻഡിഎയ്ക്കും ബിജെപിക്കും ഉണ്ടായിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികളുടെ
വോട്ടുകളിൽ വർധനവുണ്ടായി.

കേരളത്തിൽ ഒരു കാരണവശാലും ബിജെപിക്ക് ജയിക്കാനാകില്ലെന്ന പ്രചാരണങ്ങൾക്ക് ഏറ്റതിരിച്ചടിയാണിത്. എല്ലാ കള്ളപ്രചരണങ്ങളെയും അതിജീവിച്ചാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്.തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട,പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം സ്ഥാനാർത്ഥികൾക്ക് ഉജ്ജ്വല മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുളിക്കീഴ് പാലത്തിന് സമീപം റോഡ് മധ്യത്തിൽ കുഴി: ഇന്ന് വൈകിട്ട് മെറ്റിലിട്ട് താൽക്കാലിക പരിഹാരം കണ്ടു

തിരുവല്ല: ഉന്നത നിലവാരത്തിൽ നവീകരിച്ച സംസ്ഥാന പാതയിലെ മധ്യത്തിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിരുവല്ല- കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് പാലത്തിന് സമീപം  റോഡ് മധ്യത്തിൽ ഒരടിയിലധികം വലിപ്പത്തിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. പൊടിയാടി...

പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം സിബിഐ കോടതി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ...
- Advertisment -

Most Popular

- Advertisement -