കാട്മണ്ഡു : നേപ്പാളിലെ പ്രക്ഷോഭം വൻ കലാപത്തിലേക്ക് വഴിമാറുന്നു.കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500-ലേറെ തടവുകാര്‍ ജയില്‍ചാടി. പ്രതിഷേധക്കാർ ജയിൽ വളപ്പുകളിൽ അതിക്രമിച്ചു കയറി സെല്ലുകള്‍ തകര്‍ത്ത് തടവുകാരെ പുറത്തുവിടുകയായിരുന്നു.മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവർ രക്ഷപെട്ടവരിൽ ഉൾപ്പെടുന്നു .
പലയിടങ്ങളിലും വ്യാപകമായി വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും കൊള്ളയടിച്ചെന്നാണ് റിപ്പോർട്ട് .പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറിയതോടെ കർശന നടപടിയുണ്ടാകുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി.
അതേസമയം ,നേപ്പാളിലെ കലാപത്തെ തുടർന്ന് ഇന്ത്യ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി .യുപി, ബീഹാർ അടക്കം അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ പ്രത്യേക വിമാനങ്ങൾ അയയ്‌ക്കും.






