കാസർഗോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിലെ മൂന്നു പ്രതികൾക്ക് കീഴ്‌ക്കോടതി നൽകിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കി.കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ ആദ്യ മൂന്നു പ്രതികൾക്ക് ഉപാധികളോടെ അനുവദിച്ച ജാമ്യം റദ്ദു ചെയ്തത്.
ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈഎസ്പി ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിണാവൂർ റോഡിലെ സി.സന്ദീപ് (38) ഇന്നലെ മരിച്ചിരുന്നു. രണ്ടുപേരുടെ നില ഗുരുതരമായ തുടരുകയാണ്.