Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryനിയമസഭാ തിരഞ്ഞെടുപ്പിൽ...

നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ എസ് എസ് ‘സമദൂരം’ തുടരും: ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ എസ് എസ് ‘സമദൂരം’ തുടരുമെന്നും വർഗീയതയ്ക്ക് എതിരായ നിലപാടിൽ സംഘടന ഉറച്ചുനിൽക്കുമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും, ആവശ്യപ്പെടുകയാണെങ്കിൽ എൻ എസ് എസ് നേതൃത്വം ചർച്ച ചെയ്ത് ഐക്യത്തിനുള്ള തീരുമാനമെടുക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയക്കാർ ജാഗ്രത പാലിക്കണമെന്നും പറഞ്ഞ സുകുമാരൻ നായർ, എന്നാൽ അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു. എൻ എസ് എസ് – എസ് എൻ ഡി പി ഐക്യം തകർത്തത് യു ഡി എഫ് ആണെന്ന വെള്ളാപ്പള്ളിയുടെ നിലപാടിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എ പത്മകുമാറിൻ്റെ വീട്ടിൽ എസ്ഐടി പരിശോധന

ആറന്മുള: ശബരിമല സ്വർണാപഹരണ കേസിൽ റിമാൻഡിലായ  ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മ കുമാറിൻ്റെ ആറന്മുളയിലെ വിട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇന്ന് ഉച്ചക്ക് 12 ന് എത്തിയ ...

പത്തനംതിട്ട ജില്ലയിൽ പന്നികളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാകുന്നു

പത്തനംതിട്ട: ജില്ലയിൽ പന്നികളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാകുന്നുവെന്ന് പൊതുജനസാംസ്കാരിക സമിതി .ഇതോടെ മനുഷ്യജീവിതം ദുരിതത്തിലായി.പന്നി കൃഷി വ്യാപകമായി നശിപ്പിക്കുകയും, തെരുവ് നായ്ക്കൾ  കുട്ടികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയും ആക്രമിക്കുന്നതും...
- Advertisment -

Most Popular

- Advertisement -