Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeHealthഒക്ടോബർ 24...

ഒക്ടോബർ 24 : ലോക പോളിയോ ദിനം

എല്ലാ വർഷവും ഒക്ടോബർ 24ന് ലോക പോളിയോ ദിനം ആചരിക്കുന്നു .പോളിയോ രോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും പോളിയോ തടയാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.

കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ വാക്സിൻ നൽകുന്നത്. തുള്ളിമരുന്ന്, കുത്തിവയ്പ്പ് എന്നിങ്ങനെ രണ്ട് തരം പോളിയോ വാക്സിനാണുള്ളത്. 5 വയസിന് താഴെയുള്ള കുട്ടികൾക്ക് കൃത്യമായി വാക്സിൻ നൽകുന്നതിലൂടെ പോളിയോ രോഗം തടയാനാവും

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തിൽ നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞു . അയൽ രാജ്യങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ലോകത്ത് പുതുതായി 50 പോളിയോ കേസുകൾ ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വീവേജ് സർവൈലൻസ് പഠനങ്ങളിലും ലോകത്ത് പല രാജ്യങ്ങളിലും പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളെ പോളിയോ രോഗത്തിൽ നിന്നും തടയാൻ പ്രതിരോധം വളരെ പ്രധാനമാണ്. പോളിയോ വാക്സിൻ എടുക്കുന്നതിലൂടെ പോളിയോ രോഗത്തെ തടയാനാകും. എല്ലാ വർഷവും പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി നടത്താറുണ്ട്. ഇത് കൂടാതെ എല്ലാ സർക്കാർ ആശുപത്രികളിലും പോളിയോ വാക്സിൻ സൗജന്യമായി ലഭ്യമാണ്. എല്ലാ കുട്ടികൾക്കും ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരമുള്ള പോളിയോ വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതി

കോന്നി : കോന്നി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതി. ജീവനക്കാരുടെ അഭാവമാണ് ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്.ആറ് അസി. പ്രഫസർമാർ വേണ്ടിടത്ത് ഒരു പ്രഫസറും 2 അസി. പ്രഫസർമാരും മാത്രമാണ്...

പ്രധാനമന്ത്രി നാളെ പാലക്കാട്

പാലക്കാട് :ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും.രാവിലെ 10നു മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് കാർ...
- Advertisment -

Most Popular

- Advertisement -