Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsമരുമകൻ്റെ കുത്തേറ്റ്...

മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക്  പരിക്ക്

പന്തളം: മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീനക്ക് (46) ആണ് കുത്തേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. സീനക്ക് നെഞ്ചിലും വൈറ്റിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ തടിക്കാട് പെരണ്ടമൺ വയലരികിൽ ഷമീർ ഖാൻ (36)നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഷമീറിൻ്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി. മകളുമായുള്ള വിവാഹബന്ധം വേർപെടുത്തുന്ന ഘട്ടത്തിലാണ് സർവേയറായ ഷമീർ ഭാര്യ വീട്ടിലെത്തിയത്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാര്യയെ വനത്തിൽ എത്തിച്ചു ക്രൂരമായി മർദിച്ചു:ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : ഭാര്യയെ വനത്തിൽ എത്തിച്ചശേഷം ഭർത്താവ് കാൽമുട്ടുകൾ ചുറ്റിക കൊണ്ട് ഇടിച്ചു പൊട്ടിച്ചു.ഗുരുതരമായി പരുക്കേറ്റ മൈലമൂട് സ്വദേശി ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയെ പാങ്ങോട്...

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി : 19 കാരൻ പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി.തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം ഇടിച്ചത്. സംഭവത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയായ അലനെ(19) പട്ടാമ്പിയില്‍നിന്ന് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ്.ഐ. ആശുപത്രിയില്‍...
- Advertisment -

Most Popular

- Advertisement -