പത്തനംതിട്ട: കൈപ്പട്ടൂർ ജംഗ്ഷന് സമീപം ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. ചങ്ങനാശേരി സ്വദേശി ദീപക്ക് ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തളത്ത് പ്രവർത്തിക്കുന്ന എ സി റിപ്പയറിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽ പെട്ട ഇരുവരും. പത്തനംതിട്ട ഭാഗത്ത് എ സി റിപ്പയറിങിനായി വന്ന ശേഷം പന്തളത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു





