കണ്ണൂർ : കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ വെട്ടേറ്റു മരിച്ചു.ആന്തൂർ നഗരസഭയിലെ മോറാഴ കൂളിച്ചാലിൽ ഇന്നലെ രാത്രിയാണ് സംഭവം. ബംഗാൾ സ്വദേശി ദലിങ്ഖാൻ ഇസ്മായിൽ (36 ) ആണ് മരിച്ചത്. പ്രതി ബംഗാൾ സ്വദേശി സുജോയ് കുമാർ ദേ (23 ) യെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കോൺക്രീറ്റ് ജോലിക്കാരാണ്.