തിരുവല്ല : ടി കെ റോഡിലെ വള്ളംകുളം പാടത്തും പാലത്ത് കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വള്ളംകുളം സ്വദേശിനി സുജയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ ആയിരുന്നു അപകടം.
പത്തനംതിട്ട ഭാഗത്തു നിന്നും വള്ളംകുളത്തേക്ക് വന്ന കാർ തലകീഴായി മറിയുകയായിരുന്നു. അപകടം കണ്ട് ഓടിക്കുടി നാട്ടുകാർ ചേർന്ന് സുജയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.