അമൃത്സർ : ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 40-ാം വാർഷികത്തിൽ ഖാലിസ്ഥാൻ ഭീകരവാദി നേതാവ് ഭിന്ദ്രൻവാലയുടെ പേരിൽ പോസ്റ്ററുകളും ഖാലിസ്ഥാൻ മുദ്രാവാക്യവും ഉയർത്തി സുവർണക്ഷേത്രത്തിൽ പ്രതിഷേധം. ശിരോമണി അകാലിദൾ നേതാവ് സിമ്രൻജിത് സിങ് മാനും പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ട്. ഖാലിസ്ഥാൻ അനുകൂലികൾ മുദ്രാവാക്യങ്ങളുമായി എത്തിയതിന് പിന്നാലെ സുവർണ ക്ഷേത്രത്തിന് ചുറ്റും കേന്ദ്ര സേനയെ വിന്യസിച്ചു.