ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാക്കിസ്ഥാനിലെ ബഹവൽപൂരിൽ ഇന്നു രാവിലെ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും. മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി ഉള്‍പ്പെടെയുള്ള 10 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി വിവിധ പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സഹായികളും കൊല്ലപ്പെട്ടിട്ടുണ്ട്. ജെയ്ഷെ ആസ്ഥാനമായ ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലാഹിലാണ് മസൂദിന്റെ കുടുംബം താമസിച്ചത്. അതേസമയം, മസൂദ് അസ്ഹര്‍ എവിടെയാണെന്നതില്‍ ഇതുവരെയും വിവരങ്ങളില്ല.
പാകിസ്ഥാൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകലിൽ നടന്ന ആക്രണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടെന്നാണ് വിവരം. മുറിദ്കെ, ബഹവൽപൂർ, , ബഹവൽപൂർ, കോട്‌ലി, ഗുൽപൂർ, ഭീംബർ, ചക് അമ്രു, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.