Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രതിപക്ഷ ട്രേഡ്...

പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് അർധരാത്രി മുതൽ

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ പണിമുടക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ പറഞ്ഞു .

ഐഎൻടിയുസി കേരളത്തിൽ പ്രത്യേകമായാണ് പണിമുടക്കുകയെന്നു സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അറിയിച്ചു .ബിഎംഎസ് പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായി യൂണിയന്‍ അറിയിച്ചു. ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇൻഡിഗോ പ്രതിസന്ധി : ഡിജിസിഎയുടെ നിബന്ധന പിൻവലിച്ചു

ന്യൂഡൽഹി : രാജ്യമെമ്പാടും ഇൻഡിഗോയുടെ വിമാനസർവീസുകൾ താറുമാറായതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഇടപെടൽ. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു.വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും...

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

തിരുവല്ല : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ ദിനത്തിൽ പൊടിയാടി ജംഗ്ഷനിൽ നെടുമ്പ്രം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിജ്ഞയും എടുത്തു.മണ്ഡലം പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -