Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയ്ക്ക്...

ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. 
മണിക്കൂറുകൾക്കുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം പൂർണ്ണമായി പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്ന് കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള മണ്ഡലത്തിൽ പൂർത്തീകരിച്ച 8 റോഡുകൾ മുഖ്യമന്ത്രി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

ആറന്മുള: ആറന്മുള മണ്ഡലത്തിലെ 8 റോഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് വൈകിട്ട് 4-ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്...

തിരുപ്പതി ക്ഷേത്രത്തിലെ അപകടം : മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും

പാലക്കാട് : തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 6 പേരിൽ ഒരാൾ പാലക്കാട് സ്വദേശിനി.പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശി ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിര്‍മല (52) ആണ് മരിച്ചത്.ബന്ധുക്കള്‍ ഇക്കാര്യം...
- Advertisment -

Most Popular

- Advertisement -