കോട്ടയം : മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം കേന്ദ്ര കലാമേള ഓഗസ്റ്റ് 16 -ന് രാവിലെ 9 മുതൽ കോട്ടയം ബസേലിയസ് കോളേജിൽ നടക്കും. മലങ്കര സഭയുടെ വിവിധ ദേവാലയങ്ങളിൽ നിന്നും വിവിധ കലാലയങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. വിദ്യാർത്ഥിപ്രസ്ഥാനം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ കലാമേള ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കുന്നവർ യൂണിറ്റ് പ്രസിഡന്റിന്റെ സാക്ഷ്യപത്രം സഹിതം ഓഗസ്റ്റ് 10 ന് മുൻപായി www.mgocsm.in എന്ന വെബ്സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് +91 94963 29789 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് എം.ജി.ഒ.സി.എസ്.എം ജനറൽ സെക്രട്ടറി ഫാ.ഡോ.വിവേക് വർഗീസ് അറിയിച്ചു.