കോട്ടയം: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 92 -മത് രാജ്യാന്തര സമ്മേളനം ഡിസംബർ മാസം 26, 27, 28 തീയതികളിൽ തുമ്പമൺ ഭദ്രാസനത്തിന്റെ ആഥിതേയത്വത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് പതാക പ്രസ്ഥാനം പ്രസിഡണ്ട് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ എബി എ തോമസ്, ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ട് മണ്ണിൽ, അഡ്വ.ലിന്റോ മണ്ണിൽ, അൻസു മേരി തുടങ്ങിയ ഭദ്രാസന കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള യുവജന പ്രസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പതാക കൈമാറൽ ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ, വൈദിക ട്രസ്റ്റി ഫാദർ ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ്,ട്രഷറര്‍ രെഞ്ചു എം ജോയ്, അനീഷ് ജേക്കബ്, ജിൻസ് തടത്തിൽ, നിബിൻ നല്ലവീട്ടിൽ,ഡാനി രാജു എന്നിവർ പങ്കെടുത്തു.






