ആലപ്പുഴ : സിവില്‍ സപ്ലൈസിന്റെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുപ്രകാരം കുട്ടനാട്ടിലെ മുഴുവന്‍ കര്‍ഷകരും ആശങ്കയിലായി. നെല്ല് സംഭരണ സമയത്ത് ഗുണനിലവാരം നോക്കി മാത്രമേ നെല്ല് സംഭരിക്കൂ എന്നു പറയുന്ന ഗവണ്‍മെന്റ് ഉത്തരവ് മില്ലുടമകള്‍ക്ക് സഹായകരമാകുന്ന നടപടിയാണ്. ഈ വര്‍ഷം കൃഷി ചെയ്യണോ വേണ്ടയോ എന്ന ആശങ്കയിലാണ് കര്‍ഷകരെന്നും അടിയന്തരമായി സംസ്ഥാന സര്‍ക്കാർ ഉത്തരവ് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ ടിജിന്‍ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റണി തോമസ് കണ്ണംകുളം അധ്യക്ഷത വഹിച്ചു.






