Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNew Delhiവ്യോമാതിർത്തി പൂർണമായും...

വ്യോമാതിർത്തി പൂർണമായും അടച്ച് പാക്കിസ്ഥാൻ : മുന്നൊരുക്കവുമായി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയുടെ സൈനിക നടപടിക്കു പിന്നാലെ പാക്കിസ്ഥാൻ. വ്യോമാതിര്‍ത്തി പൂര്‍ണമായി അടച്ചു .സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും അടച്ചിടുന്നതായാണ് പ്രഖ്യാപനം. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പറക്കല്‍ അനുമതിയുള്ളത്‌.അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് പാകിസ്താന്‍ നോ ഫ്‌ളൈയിങ് സോണായിരിക്കുമെന്നാണ് പാക് വ്യോമയാന അതോറിറ്റിയുടെ ഉത്തരവ്.

ഒരു മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പാക്കിസ്ഥാൻ പറഞ്ഞിട്ടുണ്ടെങ്കിലും ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാൻ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന. അതേസമയം ,മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയിലെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. 430 വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലുവയിൽ 12 വയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകനെന്നു പൊലീസ്:പോക്സോ ചുമത്തും

ആലുവ:ആലുവയിൽ നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയിൽ കണ്ടെത്തുമ്പോൾ ഒപ്പമുണ്ടായിരുന്നത് കാമുകനെന്നു പൊലീസ്. മുർഷി​ദാബാദ് സ്വദേശിയായ ഇയാളുമായി രണ്ട് വർഷത്തിലേറെയായി പെൺകുട്ടി പ്രണയത്തിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കാമുകനെതിരെ പോക്സോ ചുമത്തി കേസെടുക്കുമെന്ന് പൊലീസ്...

ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി

ആലപ്പുഴ : ഹോട്ടലിൽ മുറിയെടുത്ത്‌ ഇരുതലമൂരിയെ വിൽനെത്തിയ യുവാക്കള്‍ പിടിയിലായി.ആലപ്പുഴ സ്വദേശി അഭിലാഷ്‌, കായംകുളം സ്വദേശി ഹരികൃഷ്‌ണൻ എന്നിവരാണ് പിടിയിലായത് . രഹസ്യവിവരം ലഭിച്ച വനപാലകർ ആലപ്പുഴ മുല്ലയ്‌ക്കലിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത...
- Advertisment -

Most Popular

- Advertisement -