പാലക്കാട് : പാലക്കാട് നിയമസഭ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്.ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന മണ്ഡലത്തിൽ സിപിഎം സ്വതന്ത്രനായി പി. സരിനും കോൺഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിലും ബിജെപിയുടെ സി. കൃഷ്ണകുമാറും മത്സരിക്കുന്നു.ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പും മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്നാണ് നടക്കുന്നത്.