പാലക്കാട് : കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യയിൽ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ മാനേജ്‌മന്റ് സസ്പെൻഡ് ചെയ്തു.കുട്ടികള്‍ തമ്മില്‍ ഇന്‍സ്റ്റഗ്രാം മെസേജിനെ ചൊല്ലി നടന്ന തര്‍ക്കത്തിൽ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചിരുന്നു .
അധ്യാപികയ്ക്കെതിരെ ഇന്ന് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്നിരുന്നു. തുടർന്നാണ് മാനേജ്മെൻ്റ് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് അധ്യാപികമാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത് .സംഭവത്തില്‍ പോലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂൾ യൂണിഫോമിൽ അര്‍ജുനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.






