Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeSportsപാരാലിമ്പിക്സ് :...

പാരാലിമ്പിക്സ് : ജാവലിൻ ത്രോയിൽ റെക്കോർഡ് നേട്ടവുമായി സുമിത് ആൻ്റിൽ : ഇന്ത്യക്ക് മൂന്നാം സ്വർണം

പാരീസ് : പാരാലിമ്പിക്സിൽ ജാവലിൻ ത്രോയിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യയുടെ സുമിത് ആൻ്റിൽ.പുരുഷൻ ജാവലിൻ ത്രോ F64 വിഭാ​ഗത്തിലാണ് സുമിത് ആൻ്റിൽ സ്വർണം നേടിയത്.ഇതോടെ പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നു സ്വർണമായി .

70.59 മീറ്റർ ദൂരം എറിഞ്ഞാണ് സുമിത് ഒന്നാം സ്ഥാനത്തെത്തിയത്..ടോക്കിയോ പാരാലിംപിക്സിലും സുമിത് ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. ഹരിയാനയിലെ സോനിപത്ത് സ്വദേശിയാണ് .തിങ്കളാഴ്ച പുരുഷ സിംഗിൾസ് ബാഡ്മിന്റൻ എസ്എല്‍ 3 ഇനത്തിൽ നിതേഷ് കുമാറും സ്വർണം നേടിയിരുന്നു.

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇതുവരെ മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 14 മെഡലുകളായി.മെഡൽ പട്ടികയിൽ 14–ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുമ്പോളി പള്ളിപ്പെരുന്നാൾ: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും

ആലപ്പുഴ: തുമ്പോളി പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് പള്ളി പാരിഷ് ഹാളിൽ യോഗം ചേർന്നു. പി പി ചിത്തരഞ്ജൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.നവംബർ 27 മുതൽ ഡിസംബർ 15 വരെ നീളുന്നതാണ് തിരുനാൾ...

കെ എസ് ആർ ടി സി റാന്നി സബ് ഡിപ്പോയ്ക്ക് മൂന്ന് ബസുകൾ അനുവദിച്ചു

റാന്നി : കെ എസ് ആർ ടി സി റാന്നി സബ് ഡിപ്പോയ്ക്ക് ദീർഘദൂര സർവീസ് ഉൾപ്പെടെ മൂന്ന് ബസ് സർവീസുകൾ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.റാന്നിയിലെ യാത്രാക്ലേശം പരിഹരിക്കണം...
- Advertisment -

Most Popular

- Advertisement -