പരുമല: തന്റെ ത്യാഗപൂർണ്ണമായ ജീവിതം കൊണ്ട് സമൂഹത്തെ പ്രകാശിപ്പിച്ച പരുമല തിരുമേനി ലോകത്തിനു ഉത്തമ മാതൃകയാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ (എംജിഒസിഎസ്എം) ആഭിമുഖ്യത്തിൽ നടന്ന പേട്രൻസ് ഡേ ദിനാചരണവും, ഉത്‌ഘാടനം ചെയ്യുകയായിരുന്നു ബാവ.
എംജിഒസിഎസ്എം സൗത്ത് റീജിയൻ പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് അധ്യക്ഷത വഹിച്ചു. എത്യോപ്യൻ ഓർത്തഡോക്‌സ് സഭാ ആർച്ച്ബിഷപ്പ് ആബുനാ മൽക്കിസദേക്ക് അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. മന്നം ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോബിൻ ജെ. തോംപ്സൺ മുഖ്യപ്രഭാഷണം നടത്തി.
പരുമല സെമിനാരി മാനേജർ ഫാ. എൽദോ എലിയാസ്, വിദ്യാർത്ഥിപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസ് , നോയൽ കെ ജോസഫ് എന്നിവർ പ്രസംഗിക്കും. എംജിഒസിഎസ്എം ഡയറി, ബൈബിൾ റീഡിങ് കാർഡ്, എംജിഒസിഎസ്എം ലിറ്റററി ഫെസ്റ്റ് ലോഗോ എന്നിവയുടെ പ്രകാശനം ചടങ്ങിൽ നിർവഹിച്ചു.
പിഎച്ച്ഡി നേടിയവരെയും, വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയവരെയും ആദരിച്ചു. എംജിഒസിഎസ്എം കലാമേള വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.




                                    

