Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിൽ യാത്രാ...

അമേരിക്കയിൽ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു നദിയിൽ വീണു

വാഷിംഗ്‌ടൺ : അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയിൽ തകർന്നുവീണു. വിമാനത്തിൽ 60 യാത്രക്കാരും 4 ജോലിക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നെന്നാണു റിപ്പോർട്ട്.ബുധനാഴ്ച രാത്രി അമേരിക്കന്‍ സമയം 9.30 ഓടെ റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് സമീപമാണ് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്.

യു എസ് സേനയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. കന്‍സാസില്‍ നിന്ന് വാഷിങ്ടണ്‍ റീഗണ്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന യാത്രാവിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപകടം.പോട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെത്തിയാതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് വീട് കുത്തിത്തുറന്ന് മോഷണം: 20 പവന്‍ നഷ്ടപ്പെട്ടു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ചെമ്മനംപടിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു.ഗാന്ധിനഗർ ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍പോയ സമയത്താണ് മോഷ്ടാക്കള്‍...

ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ: സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നു- മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മഹാമാരിയാകാൻ...
- Advertisment -

Most Popular

- Advertisement -