പത്തനംതിട്ട : ജില്ലയിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ (സ്ത്രീസംവരണം) വാര്‍ഡിൽ ശോഭിക ഗോപി സി.പി.ഐ (എം)വിജയിച്ചു. ഭൂരിപക്ഷം: 152.
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ (സ്ത്രീ സംവരണം) വാര്‍ഡില്‍ പ്രീത ബി. നായര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) വിജയിച്ചു. ഭൂരിപക്ഷം 106.
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് (സ്ത്രീ സംവരണം) വാര്‍ഡില്‍ ബിജിമോള്‍ മാത്യു (എല്‍.ഡി.എഫ് സ്വതന്ത്ര) വിജയിച്ചു. ഭൂരിപക്ഷം മൂന്ന് വോട്ട്.