കോഴഞ്ചേരി: പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 25 മുതൽ 28വരെ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ കോഴഞ്ചേരി, ഗവൺമെന്റ് ഹൈസ്കൂൾ കോഴഞ്ചേരി, എം.ടി. എൽ.പി.എസ് കോഴഞ്ചേരി, ജി.യു. പി. എസ് കോഴഞ്ചേരി ഈസ്റ്റ്, എന്നീ സ്കൂളുകളിൽ 13 വേദികളിലായി നടക്കും.
റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം സെന്റ് തോമസ് എച്ച്.എസ്.എസ് കോഴഞ്ചേരിയിൽ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ അനില.ബി.ആർ ഉദ്ഘാടനം ചെയ്തു. വിദ്യാകരണം ജില്ലാ മിഷൻ കോർഡിനേറ്റർ എ.കെ.പ്രകാശ് അധ്യക്ഷത വഹിച്ചു.
സുജ സാറ ജോൺ (സ്കൂൾ പ്രിൻസിപ്പൽ) ന്യൂമാൻ (DYSP പത്തനംതിട്ട), പ്രേം. എസ്, ഹാഷിം ടി.എച്ച്,വി.ജി. കിഷോർ, റഹ്മത്തുള്ള ഖാൻ, ചാന്ദിനി.പി, പി.ടി. മാത്യു, സനൽകുമാർ.ജി, അൻവർ ടി.എം,സന്ധ്യ.എസ്( എ. ഇ. ഒ. കോഴഞ്ചരി), ബിന്ദു പി.ആർ ( എ. ഇ.ഒ.വെണ്ണിക്കുളം) ബിനു സി എബ്രഹാം, ആശ വി വർഗീസ് (സ്കൂൾ എച്ച് എം) എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടർ ജനറൽ കൺവീനറായും പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ആഫിസർ ട്രഷറാറായും, അദ്ധ്യാപക സംഘടന പ്രതിനിധികൾ കൺവീനറായും വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.






