Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഅരുണാചൽ പ്രദേശ്...

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇറ്റാനഗർ : അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ കെ.ടി.പർനായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നാം തവണയാണ് അരുണാചലിൽ പേമ ഖണ്ഡു മുഖ്യമന്ത്രിയാകുന്നത്.ചൗന മെയ്ൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രിമാരായ ജെ.പി.നഡ്ഡ, കിരൺ റിജിജു, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

2016ലാണ് പേമ ഖണ്ഡു ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. 60 അംഗ നിയമസഭയിൽ 46 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി

തിരുവല്ല : കടപ്രയിൽ ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി. നിരണം പള്ളിക്ക് സമീപം ചക്കളയിൽ പേരക്കോടത്ത് വീട്ടിൽ ഈപ്പന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ മരം വെട്ടാൻ...

ബെയ്‌ലി പാലം തുറന്നു : സൈനിക വാഹനം പാലത്തിലൂടെ കടന്നു

വയനാട് : ചൂരല്‍മലയിൽ ഉരുള്‍പൊട്ടലില്‍ തകർന്ന പാലത്തിന് പകരമുള്ള ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സൈനിക വാഹനം പാലത്തിലൂടെ കടന്നു. കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പി (MEG)ന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്. മുണ്ടക്കൈയേയും...
- Advertisment -

Most Popular

- Advertisement -