Wednesday, December 18, 2024
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത് ...

പെരിങ്ങര ഗ്രാമപഞ്ചായത്ത്  കേരളോത്സവത്തിന്  സമാപനം

പെരിങ്ങര: പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കേരളോത്സവത്തിന്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന മാത്യു  അധ്യക്ഷത വഹിച്ചു. കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് പുളിക്കീഴ് എസ്.ഐ സുരേന്ദ്രൻ  സമ്മാനദാനം നിർവഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, സ്റ്റാൻഡിങ് കമ്മറ്റി  ചെയർപേഴ്സൺ ജയ എബ്രഹാം, ജനപ്രതിനിധികളായ  ചന്ദ്രു എസ് കുമാർ, ഷൈജു എം സി, സനൽകുമാരി, അശ്വതി രാമചന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, ഹേൽസൺ, അലീന, ആഷിക എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ഗാനമേള, നാടൻപാട്ട് എന്നിവയും നടത്തപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇൻഷുറൻസ് ഓഫിസിൽ വന്‍ തീപിടിത്തം : രണ്ടു പേർ വെന്തുമരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണവ (35)ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെയാണ്...

ബെംഗളൂരുവിൽ ഫ്ലാറ്റിൽ ഓണപൂക്കളം ചവിട്ടി നശിപ്പിച്ചതിന് മലയാളി യുവതിക്കെതിരെ പൊലീസ് കേസെടുത്തു

ബെംഗളൂരു : ബെംഗളൂരുവിൽ ഫ്ലാറ്റിൽ കുട്ടികൾ തീർത്ത ഓണപൂക്കളം ചവിട്ടി നശിപ്പിച്ച മലയാളി യുവതിക്കെതിരെ പൊലീസ് കേസെടുത്തു.തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ താമസക്കാരിയായ മലയാളിയായ സിമി നായർ എന്ന സ്ത്രീക്ക് എതിരെ ആണ് കേസ്.ഓണാഘോഷ...
- Advertisment -

Most Popular

- Advertisement -