Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsപി.കെ. ശശിയെ...

പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

പാലക്കാട് : സിപിഎമ്മിന്റെ മുതിർന്ന നേതാവായ പി.കെ.ശശിയെ പാർട്ടി പുറത്താക്കി.പാലക്കാട് ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മ ശശി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് നടപടി. പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.  പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി, കെടിഡിസി ചെയർമാൻസ്ഥാനം അടുത്തിടെ രാജിവെച്ചിരുന്നു.

പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽവെച്ച് നടന്ന വിമതരുടെ കൺവെൻഷനിൽ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് പി.കെ. ശശി ഉന്നയിച്ചത്.നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്.സുരേഷ് ബാബു നേതൃത്വം കൊടുക്കുന്ന കാലത്തോളം പാർട്ടിക്ക് രക്ഷയില്ല  സിപിഎമ്മിലെ വിമതരുടെ കൂട്ടായ്മയല്ല ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണെന്നും പികെ ശശി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട കൂട്ട പീഡനക്കേസ് : രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട കൂട്ട പീഡന കേസിലെ രണ്ടാംപ്രതിയുടെ അമ്മയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍. പോക്സോ കേസിൽ നിന്നും രക്ഷിക്കാൻ എന്ന പേരിലാണ് തട്ടിപ്പ് നടന്നത്. പ്രതിയുടെ...

ബസിൽ യാത്രക്കാരിൽ ആരോ മണിയടിച്ചതിന്റെ പേരിൽ കണ്ടക്ടർ പ്ലസ് വൺ വിദ്യാർഥിയെ അടിച്ചതായി ആരോപണം

തിരുവല്ല: കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിൽ ആരോ മണിയടിച്ചതിന്റെ പേരിൽ കണ്ടക്ടർ പ്ലസ് വൺ വിദ്യാർഥിയുടെ മുഖത്തടിച്ചതായി ആരോപണം. മർദനത്തിൽ കണ്ണിനു പരിക്കേറ്റ വിദ്യാർഥി തിരുവല്ല താലൂക്ക് ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -